My Photo
Name:
Location: Chennai, Tamil Nadu, India

Tuesday, July 12, 2005

ഗംഗയുടെ പഴയമുഖം...........

ഞാന്‍ ഇവിടെ എത്തിയത്‌ ജനുവരിയിലാണ്‌. ആ സമയത്ത്‌ ഗംഗയില്‍ ഒട്ടും തന്നെ വെള്ളമുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററില്‍ കൂടുതല്‍ വീതിയുള്ള ഗംഗയുടെ ഒരറ്റത്തെ ഒരു 50 മീറ്ററില്‍ക്കൂടി മാത്രമേ വെള്ളം ഒഴുകിയിരുന്നുള്ളൂ. ആ സമയത്ത്‌ (ഏതാണ്ട്‌ ഫെബ്രുവരിയില്‍) കുംഭമേളയുടെ ഒരു ചെറുരൂപമായ 'മാഘ്മേള' നടക്കുകയായിരുന്നു. കുംഭമേള ആറുവര്‍ഷത്തിലൊരിക്കലും, മഹാകുംഭമേള 12 വര്‍ഷത്തിലൊരിക്കലും ആണ്‌ നടക്കുക. ബാക്കിയുള്ള കൊല്ലങ്ങളില്‍ നടക്കുന്ന 'മാഘ്മേള'ക്ക്‌ ഇത്രതന്നെ പ്രാധാന്യം ഇല്ല. കുംഭമേളക്ക്‌ ഉണ്ടാകുന്ന തിരക്കിന്റെ നൂറിലൊരംശം ഉണ്ടായിരുന്നില്ലെങ്കിലും അത്യാവശ്യം തിരക്കുണ്ടായിരുന്നു. തിരക്കൊന്നു കുറഞ്ഞ ദിവസം നോക്കി ഞാന്‍ എന്റെ കൂട്ടുകാരുമൊത്ത്‌ അവിടേക്കൊരു യാത്ര നടത്തുകയുണ്ടായി. ആ........ അതു ഞാന്‍ പറഞ്ഞില്ലല്ലോ. ഞാനിപ്പോള്‍ ജോലി നോക്കുന്ന institute ഗംഗാതീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. എന്നു മാത്രമല്ല, ത്രിവേണീ സംഗമത്തിലേക്ക്‌ നടക്കാനുള്ള ദൂരമേയുള്ളൂ (ഏതാണ്ട്‌ 2-3 കിലോമീറ്റര്‍). ഗംഗയിലൂടെ നടന്ന്, ഒരു താല്‌ക്കാലിക പാലം കടന്നു വേണം ത്രിവേണീസംഗമത്തിലെത്താന്‍. ഈ യാത്രയില്‍ ഞാന്‍ കുറച്ചു ചിത്രങ്ങള്‍ എടുത്തിരുന്നു. കാണുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ click ചെയ്യുക. ഈ ചിത്രത്തില്‍ കാണുന്ന എല്ലാ സ്ഥലങ്ങളും ഇപ്പോള്‍ വെള്ളത്തിന്നടിയിലാണ്‌. മാഘ്മേളയുടെ arrangements കണ്ടാല്‍ അത്ഭുതമാകും. വെള്ളം, വെളിച്ചം, വീട്‌, ഹോട്ടലുകള്‍, പോലീസ്‌ ചെക്പോസ്റ്റ്‌, ആശുപത്രി തുടങ്ങിയ എല്ലാ സംഗതികളും താത്കാലികമായി അവിടെ set up ചെയ്തിരിക്കുന്നു (internet cafe കണ്ടില്ല്യ ട്ടോ)! ഇത്രയധികം പൈസ ഇവിടെ ചെലവാക്കാന്‍ ഗവണ്മെന്റിന്‌ ഇവിടെനിന്നും അത്രക്കു വരുമാനം കിട്ടുന്നുണ്ടാകുും, ല്ലേ? അടുത്ത കുംഭമേള 2007-ല്‍ ആണ്‌. അത്രനാള്‍ ഞാന്‍ ഇവിടെ ഉണ്ടാകുമോ എന്നു സംശയമാണ്‌. പറഞ്ഞു കേട്ടതും, ഫോട്ടോ കണ്ടതും ഒക്കെ നോക്കുമ്പോള്‍, കുംഭമേള എന്നു പറഞ്ഞാല്‍ നമ്മുടെ തൃശ്ശൂര്‍ പൂരത്തിന്റെ ഒരു പത്തു മടങ്ങു വരും എന്നാണ്‌ തോന്നുന്നത്‌. അത്രക്കധികം തിരക്ക്‌, ഒരു പാണ്ടിമേളം പോലുമില്ലാതെ.......... ഛെ........ എനിക്കു വല്ല്യ താല്‍പര്യം തോന്നുന്നില്ല്യ.............

3 Comments:

Blogger Sujith said...

nice pics!

8:37 PM  
Blogger Kalesh Kumar said...

എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹങ്ങളില്‍ ഒന്നാണ്‌ ഒരു മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത്‌!

നല്ല ലേഖനവും പടങ്ങളും! നന്ദി ജയന്‍!

12:01 PM  
Blogger സു | Su said...

ഇനിയിപ്പോ ഞാന്‍ പോയി വന്നാല്‍ ആരാ വായിക്ക്യ? ഛെ. എല്ലാം നശിപ്പിച്ചു. അതുകൊണ്ട് ഞാന്‍ പോകുന്നില്ലാന്ന് വെച്ചു.

1:24 PM  

Post a Comment

<< Home