My Photo
Name:
Location: Chennai, Tamil Nadu, India

Monday, July 11, 2005

മുറുക്കല്‍

സുനിലിന്റെ blog-ലെ View my complete profile-ല്‍ click ചെയ്തപ്പോള്‍ കണ്ട ഒരു കാര്യം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു: അദ്ദേഹത്തിന്റെ ഒരു Interest മുറുക്കല്‍ ആണത്രെ!!! എന്റേയും........ പക്ഷേ ഇപ്പോ ആകെ പ്രശ്നമായി ഇരിക്ക്യാ.......... കല്യാണം കഴിഞ്ഞതോടുകൂടി ആ interest നിര്‍ത്തി വെക്കേണ്ടി വന്നു :( ഇപ്പൊ ഒന്നു മുറുക്കണങ്കില്‍ ഭാര്യയുടെ ഊര്‍ത്തിയ മോന്ത ദിവസം മുഴുവനും കാണണം. അതിലും ഭേദം വേണ്ടാന്നങ്ങ്ട്‌ വക്ക്യാ. ശരിക്കും പറഞ്ഞാ, എനിക്കത്രക്ക്‌ സങ്കടം ഇല്ല്യാട്ടോ. ഈ അലഹബാദില്‍ കിട്ടുന്ന പാനിനോട്‌ എനിക്ക്‌ അധികം കമ്പല്ല്യ. നമ്മുടെ നാടന്‍ വടക്കന്‍ പുകല കൂട്ടി മുറുക്കി ശീലിച്ചാല്‍ പിന്നെ ഈ സാധനം ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടാ. വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍, വടക്കന്‍ പുകല കൂട്ടി മുറുക്കി ആസ്വദിച്ചു നടക്കാന്‍ ഭാര്യ സമ്മതിക്കണേ എന്ന ഒറ്റ പ്രാര്‍ത്ഥനയേ ഇപ്പൊ ള്ളൂ.

3 Comments:

Blogger Kalesh Kumar said...

:)
മുറുക്കിത്തുപ്പുകില്‍
നീട്ടിപ്പരത്തിത്തന്നെ തുപ്പണം

12:03 PM  
Blogger SunilKumar Elamkulam Muthukurussi said...

You are right, Jayan. I am also facing the same problem, now from kids also.

3:59 PM  
Blogger സു | Su said...

ജയാ നാളെ അവള്‍ക്ക് കള്ളുകുടിയില്‍ താല്പര്യം വന്നാല്‍ എന്ത് വേണംച്ചാലും ആയ്ക്കോളൂ എന്ന് ഭാര്യയോട് പറയുമോ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട. അല്ല പിന്നെ.

1:22 PM  

Post a Comment

<< Home