My Photo
Name:
Location: Chennai, Tamil Nadu, India

Monday, July 11, 2005

ഗംഗയുടെ പുതിയ മുഖം

രണ്ടു ദിവസങ്ങളുടെ അവധിക്കു ശേഷം, ആകാശം വീണ്ടും മേഘങ്ങളാല്‍ ആവൃതമായിരിക്കുന്നു. ഇന്നലെ രാത്രി ഒന്നു ചാറി, പക്ഷേ കാര്യമായി പെയ്തില്ല. ഇന്നു പെയ്യും എന്നു തോന്നുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മഴ ഇല്ലെങ്കില്‍ത്തന്നെ, ഗംഗ ഇപ്പോള്‍ നിറഞ്ഞൊഴുകുകയാണ്‌. ത്രിവേണീസംഗമം ഇത്രയും കാലം ഉണ്ടായിരുന്നിടത്തുനിന്നു കുറച്ചുകൂടി മേല്‍പ്പോട്ടു കയറി! ഗംഗയുടെ തീരത്തുകൂടി സംഗമത്തിലേക്കു പോകുന വഴി വെള്ളത്തില്‍ മുങ്ങി. ആകെ നല്ല രസമുണ്ട്‌ കാണാന്‍. 'തിവാരിജി' പറഞ്ഞത്‌ വെള്ളം ഇനിയും കയറും എന്നാണ്‌. ഒരു 'പാതിസമുദ്രം' എന്ന വിശേഷണം കൊടുക്കാം, ഗംഗക്കിപ്പോള്‍. city-യിലേക്കു പോകുന്ന വഴിക്ക്‌ ഗംഗയുടെ പാലത്തിന്മേല്‍, നിറഞ്ഞൊഴുകുന്ന ഗംഗയുടെ ഭംഗിയും ആസ്വദിച്ച്‌ ധാരാളം പേര്‍ നില്‍ക്കുന്നതു കാണാം. bus-ല്‍ പോകുമ്പോള്‍ എപ്പോഴും നിരീക്കും, അവിടെ ഇറങ്ങണം, ഗംഗയുടെ ഒഴുക്കും നോക്കി കുറേനെരം നില്‍ക്കണം എന്നൊക്കെ, പക്ഷേ ഓരോ പ്രാവശ്യം ഓരൊ മുടക്കായി ഇതു വരെ തരായില്ല്യ. ഞാന്‍ തരാക്കും അടുത്തു തന്നെ.................

5 Comments:

Blogger SunilKumar Elamkulam Muthukurussi said...

ആര്യമ്പിള്ളി പറഞത്‌ ശര്യന്ന്യാ. ഞാനും എത്ര കാലായി നിരീക്ക്‌ണൂ ഒന്ന്‌ വടക്കോട്ടെയ്ക്കൊക്കെ കറങണം ന്ന്‌. തരാവ്ണ്ല്ല്ല്ല്യാ.

5:54 PM  
Blogger ചില നേരത്ത്.. said...

ur musings are very short, try to lengthen those..
we are here(middle east) eager to read some thing bout our home land.
ibru.

6:11 PM  
Blogger കെവിൻ & സിജി said...

ഭാഗ്യവാൻ തന്നെട്ടോ

6:59 PM  
Blogger Kalesh Kumar said...

ഭാഗ്യവാന്‍!
കഴിഞ്ഞ ഏതോ ജന്മത്ത്‌ ചെയ്ത പുണ്യത്തിന്റെ ഫലമാകും!

ജയാ, ഞങ്ങളെപ്പോലെയുള്ള നിര്‍ഭാഗ്യവാന്മാര്‍ക്കുവേണ്ടി ഗംഗയെ കുറിച്ചും അലഹാബാദിനെ കുറിച്ചും ഹിമാലയത്തെ കുറിച്ചും ഒക്കെ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാമോ?

9:29 PM  
Blogger Jayan said...

ഇബ്രൂ, കലേഷ്‌,

ഇപ്പൊ ജോലിത്തിരക്കു കാരണമാണ്‌ posts ഇത്ര ചെറുതാക്കി നിര്‍ത്തുന്നത്‌. മാത്രവുമല്ല, ഒരു ഹിമാലയന്‍ യാത്രാവിവരണം വിസ്തരിച്ചെഴുതുന്നുമുണ്ടല്ലോ. അടുത്തയാഴ്ച്ച വീണ്ടും ഒരു യാത്രയുണ്ട്‌, മുംബയ്‌ വഴി ചെന്നയിലേക്ക്‌. തിരിച്ചു വന്നതിനു ശേഷം ഉഷാറായി ധാരാളം എഴുതാന്‍ ശ്രമിക്കാം. നിങ്ങള്‍ പ്രകടിപ്പിച്ച താത്പര്യത്തിന്‌ നന്ദി........

11:29 PM  

Post a Comment

<< Home