My Photo
Name:
Location: Chennai, Tamil Nadu, India

Saturday, July 09, 2005

മറ്റൊരു കവിത


ഇന്നലെ എസ്‌. കെ. പൊറ്റെക്കാടിന്റെ കവിത post ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ ദേശത്തിന്റെ കഥ ഒന്നു മറിച്ചു നോക്കി. അതില്‍ വളരെയധികം നല്ല കവിതകള്‍ ഉണ്ട്‌. എനിക്കിഷ്ടപ്പെട്ട ഒരെണ്ണം താഴെ ചേര്‍ക്കുന്നു:

കാലമാമഴിയില്‍ സഞ്ചരിച്ചീടുന്ന
നീലരജനിയെന്നുള്ള കപ്പല്‍
പൈങ്കിളിക്കൊഞ്ചലാമഞ്ചിതനങ്കൂര-
ശൃംഖലാഝംഝണനാദമോടെ
വന്നണഞ്ഞീടുകയായിപ്പകലിന്റെ
പൊന്നുഷന്നെന്നതുറമുഖത്തില്‍
ചെറ്റു ദൂരത്തായ്ച്ചലല്‍പ്രഭകാട്ടുന്നു
കൊറ്റി നക്ഷത്രം-വിളക്കുമാടം
അക്കരെനിന്നിപുതിയതുറമുഖം
പുക്കൊരീയദ്ഭുദകപ്പലിങ്കല്‍
പുത്തന്‍ ചരക്കുകള്‍ വൈഡൂര്യരത്നങ്ങള്‍
മുത്തുകള്‍ എന്നിവ മാത്രമല്ല
അഞ്ജനക്കൂട്ടുണ്ട്‌-ചന്ദനച്ചാറുണ്ട്
മഞ്ഞെന്ന മഞ്ജുവെണ്‍പട്ടുമുണ്ട്‌
കെട്ടുകെട്ടായി കിനാവുകളാണുപോല്‍!
മുറ്റുമിതിന്നടിത്തട്ടിലായി
ആയിരം കൈകളാല്‍ കൊള്ളയടിക്കയോ
നീയീച്ചരക്കുക,ളംബരേശ?

6 Comments:

Blogger Kalesh Kumar said...

ജയാ,
ഹിമാലയന്‍ യാത്രയുടെ വിശേഷങ്ങള്‍ മലയാളത്തിലായിക്കൂടേ?

4:54 PM  
Blogger സു | Su said...

:)

6:11 PM  
Blogger കെവിൻ & സിജി said...

അതന്നെ, യാത്രാവിവരണം മാത്രമെന്താ ആംഗലത്തിലു്?

6:40 PM  
Blogger Jayan said...

എനിക്കു മോഹല്യാഞ്ഞിട്ടല്ല. പക്ഷേ എന്റെ കൂട്ടുകാരില്‍ ധാരാളം പേര്‍ ഈ യാത്രാവിവരണം വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്‌. അവരില്‍ പലരും തന്നെ മലയാളികളല്ല താനും. അതുകൊണ്ടാണ്‌ യാത്രാവിവരണം ആംഗലേയത്തിലാക്കിയത്‌. എന്റെ ഒരു മോഹം, ഇതു പിന്നീട്‌ മലയാളത്തിലേക്കു മാറ്റണം എന്നാണ്‌. സമയം കിട്ടുകയാണെങ്കില്‍ അതു ചെയ്യും. തല്‍ക്കാലം ആംഗലേയത്തില്‍ തന്നെയായിരിക്കും വിവരണം. എന്തായാലും, നിങ്ങള്‍ പ്രകടിപ്പിച്ച interest-ന്‌ ഞാന്‍ നന്ദി പറയുന്നു................

11:39 AM  
Blogger Kalesh Kumar said...

ശരി, ഞങ്ങള്‍ കാത്തിരിക്കുന്നു.

ദയവായി http://www.blog4comments.blogspot.com/ എന്ന ലിങ്കും http://vfaq.blogspot.com/2005/01/blog-post.html എന്ന ലിങ്കും സന്ദര്‍ശിക്കുക.

4:15 PM  
Blogger സു | Su said...

കലേഷിന്,
ഇനി ഞാന്‍ ഹിമാലയത്തില്‍ പോയി വന്നിട്ട് മലയാളത്തില്‍ എഴുതീട്ട് വായിക്കാം കേട്ടോ. ഇംഗ്ലീഷ്കാരൊക്കെ അവരുടെ ഭാഷയില്‍ എഴുതിക്കോട്ടെ.

7:08 PM  

Post a Comment

<< Home