IRCTC-കീ ജയ്
ഇന്നലെ ഒരു അത്ഭുതകരമായ സംഭവം ഉണ്ടായി. ഞാന്‍ IRCTC website വഴി, നാട്ടിലേക്കുള്ള യാത്രക്കു ഇ-ടിക്കറ്റ് ബുക്കു ചെയ്യുകയായിരുന്നു. Online SBI വഴി പൈസ അടച്ചു, പക്ഷേ വഴിയില്‍ ചില പാറയും മരങ്ങളും വീണ് വഴി block ആയതുകൊണ്ട്, തിരിച്ച് IRCTC website-ല്‍ എത്തിയില്ല, അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്കായില്ല. എന്റെ കാശു പോയി, ടിക്കറ്റൊട്ടു കിട്ടിയതുമില്ല. ഉടന്‍ തന്നെ ഞാന്‍ IRCTC-ക്ക് വിവരങ്ങളൊക്കെ വിശദമായി എഴുതി ഒരു ഇ-മെയില്‍ അയച്ചു. വെള്ളപേപ്പറില്‍ ഒരു ആപ്ലിക്കേഷനെഴുതി മദിരാശി സ്റ്റേഷനില്‍ പോയി കൊടുക്കുക എന്നൊരു മറുപടി 3-4 ദിവസത്തിനകം കിട്ടും എന്നായിരുന്നു എന്റെ പ്രതീക്ഷ. മുംബയില്‍ ബോംബു പൊട്ടിയതുകൊണ്ടോ, ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പമുണ്ടായതുകൊണ്ടോ, ഇസ്രായേല്‍ ലബനണിനെ ആക്രമിച്ചതുകൊണ്ടോ... എന്താണെന്നറിയില്ല, 15 മിനിറ്റുകള്‍ക്കകം, IRCTC-യില്‍ നിന്ന് എനിക്ക് "താങ്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ" ചോദിച്ചുകൊണ്ടും, ഇതുണ്ടാവാനുള്ള കാരണമെന്താണെന്നു വിശദീകരിച്ചുകൊണ്ടും, അതുടന്‍ തന്നെ പരിഹരിക്കാമെന്നു പറഞ്ഞുകൊണ്ടും, രണ്ടു പേരുടെ ഇ-മെയില്‍ എനിക്കു കിട്ടി. രണ്ടു ദിവസത്തിനകം തന്നെ എനിക്ക് കാശു തിരിച്ചു കിട്ടുമെന്നു തോന്നുന്നു.... നമ്മുടെ ലാലുവ് ആളു ശരിയല്ലെങ്കിലും, റെയില്‍വേ മൊത്തത്തില്‍ ഒന്നു ഉഷാറായിട്ടുണ്ട്.