My Photo
Name:
Location: Chennai, Tamil Nadu, India

Tuesday, July 25, 2006

IRCTC-കീ ജയ്‌

ഇന്നലെ ഒരു അത്ഭുതകരമായ സംഭവം ഉണ്ടായി. ഞാന്‍ IRCTC website വഴി, നാട്ടിലേക്കുള്ള യാത്രക്കു ഇ-ടിക്കറ്റ്‌ ബുക്കു ചെയ്യുകയായിരുന്നു. Online SBI വഴി പൈസ അടച്ചു, പക്ഷേ വഴിയില്‍ ചില പാറയും മരങ്ങളും വീണ്‌ വഴി block ആയതുകൊണ്ട്‌, തിരിച്ച്‌ IRCTC website-ല്‍ എത്തിയില്ല, അതുകൊണ്ടുതന്നെ ടിക്കറ്റ്‌ ബുക്കായില്ല. എന്റെ കാശു പോയി, ടിക്കറ്റൊട്ടു കിട്ടിയതുമില്ല. ഉടന്‍ തന്നെ ഞാന്‍ IRCTC-ക്ക്‌ വിവരങ്ങളൊക്കെ വിശദമായി എഴുതി ഒരു ഇ-മെയില്‍ അയച്ചു. വെള്ളപേപ്പറില്‍ ഒരു ആപ്ലിക്കേഷനെഴുതി മദിരാശി സ്റ്റേഷനില്‍ പോയി കൊടുക്കുക എന്നൊരു മറുപടി 3-4 ദിവസത്തിനകം കിട്ടും എന്നായിരുന്നു എന്റെ പ്രതീക്ഷ. മുംബയില്‍ ബോംബു പൊട്ടിയതുകൊണ്ടോ, ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പമുണ്ടായതുകൊണ്ടോ, ഇസ്രായേല്‍ ലബനണിനെ ആക്രമിച്ചതുകൊണ്ടോ... എന്താണെന്നറിയില്ല, 15 മിനിറ്റുകള്‍ക്കകം, IRCTC-യില്‍ നിന്ന് എനിക്ക്‌ "താങ്കള്‍ക്ക്‌ ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക്‌ ക്ഷമ" ചോദിച്ചുകൊണ്ടും, ഇതുണ്ടാവാനുള്ള കാരണമെന്താണെന്നു വിശദീകരിച്ചുകൊണ്ടും, അതുടന്‍ തന്നെ പരിഹരിക്കാമെന്നു പറഞ്ഞുകൊണ്ടും, രണ്ടു പേരുടെ ഇ-മെയില്‍ എനിക്കു കിട്ടി. രണ്ടു ദിവസത്തിനകം തന്നെ എനിക്ക്‌ കാശു തിരിച്ചു കിട്ടുമെന്നു തോന്നുന്നു.... നമ്മുടെ ലാലുവ്‌ ആളു ശരിയല്ലെങ്കിലും, റെയില്‍വേ മൊത്തത്തില്‍ ഒന്നു ഉഷാറായിട്ടുണ്ട്‌.

2 Comments:

Blogger Sreejith K. said...

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. പറഞ്ഞത് നന്നായി. ഇനി ധൈര്യമായി ബുക്ക് ചെയ്യാമല്ലോ ഈ സൈറ്റ് വഴി.

11:55 AM  
Blogger കണ്ണൂസ്‌ said...

സ്വന്തം തട്ടകം വിട്ട്‌ കേന്ദ്രത്തിലെത്തിയപ്പോള്‍ ലാലു അല്‍പ്പം മാറിപ്പോയെന്ന് തോന്നുന്നു. നല്ല രീതിയിലാണ്‌ ഇന്ത്യന്‍ റെയില്‍വേയുടെ ഭരണം നടക്കുന്നത്‌. ഈയിടെ മുംബയ്‌ സ്ഫോടനത്തിനിരയായവര്‍ക്ക്‌ റെയില്‍വേ മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതും വിതരണം ചെയ്തതും ഓര്‍ക്കുക. ലാലുവും വേലും കൂടി കുറെ സൌകര്യങ്ങള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക്‌ കടത്തുന്നുണ്ടെങ്കിലും.

12:37 PM  

Post a Comment

<< Home