മയിലുകള്‍ പീലികള്‍ പൊഴിക്കും കാലം
ഉത്തരേന്ത്യയിലെ പല അദ്ധ്യയനസ്ഥാപനങ്ങളുടേയും campus-ല്‍ ധാരാളം മയിലിനെ കാണാം. ഞാന്‍ ജോലിചെയ്യുന്ന സ്ഥലത്തെ കാര്യവും വ്യത്യസ്തമല്ല. ഈ campus-ല്‍ കാടുപിടിച്ചു കിടക്കുന്ന ധാരാളം സ്ഥലമുള്ളതുകൊണ്ടുകൂടിയാവാം, അനവധി മയിലുകളെ ഇവിടെ കാണാം.

പീലിവിടര്‍ത്തിയാടുന്ന മയിലിന്റെ പടം കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ടുകാണുന്നത് ഇവിടെ വന്നതിനു ശേഷമാണ്. എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരുദിവസം ചെന്നപ്പോള്‍, ഒരു മൂലയില്‍ അനവധി മയില്‍പീലികള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. എവിടെനിന്നാണ് ഇത്രയധികം തരാക്കിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, summer-ല്‍ മയില്‍ പീലികള്‍ പൊഴിക്കാന്‍ തുടങ്ങും. ആ സമയത്ത് campus ചുറ്റിയടിച്ചാല്‍ ദിവസവും ധാരാളം പീലികള്‍ കിട്ടുമെന്ന്. Summer സമയത്ത് ഒന്നും കിട്ടിയില്ലെങ്കിലും, കഴിഞ്ഞ കുറച്ചു ദിവസമായി മയില്‍പീലിവേട്ട നടത്തി ഞങ്ങള്‍ കുറേയെണ്ണം സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. ആണ്‍മയിലുകള്‍ക്ക് പെണ്‍മയിലുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയിട്ടാണല്ലോ ഈ ഭംഗിയുള്ള പീലികള്‍. അവയുടെ പുനരുത്പാദനസമയം ഏതാണ്ട് മാര്‍ച്ചു മുതല്‍ ജൂലൈ വരെയാണ്. അതിനുശേഷം കുറച്ചുകാലത്തേക്ക് അവയുടെ അണ്ഡോല്‍പാദനം നിലക്കും. ഈ സമയത്ത് പെണ്ണുങ്ങളെ ആകര്‍ഷിച്ചിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നുവരുമ്പോളാണ് ഇവര്‍ പീലികള്‍ പൊഴിക്കുന്നത്. അടുത്ത അണ്ഡോല്‍പാദനസമയമാകുമ്പോഴേക്കും നല്ല പുതിയ ഭംഗിയുള്ള പീലികള്‍ ഉണ്ടാകും എന്നൊരു ഗുണം കൂടിയുണ്ട് ഈ പൊഴിക്കലിന്.
എന്തായാലും, ഞങ്ങള്‍ കഴിഞ്ഞ മൂന്നുനാലു ദിനം കൊണ്ട് നാല്‍പതോളം പീലികള്‍ ശേഖരിച്ചു കൂട്ടിയിട്ടുണ്ട്. എന്റെ വാമഭാഗത്തിന് ഇപ്പോഴും കമ്പം തീര്‍ന്നിട്ടില്ല. ഇനിയും ശേഖരിച്ചിട്ട് എന്തുകാണിക്കാനാ, എനിക്കറിയില്ല.

പീലിവിടര്‍ത്തിയാടുന്ന മയിലിന്റെ പടം കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ടുകാണുന്നത് ഇവിടെ വന്നതിനു ശേഷമാണ്. എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒരുദിവസം ചെന്നപ്പോള്‍, ഒരു മൂലയില്‍ അനവധി മയില്‍പീലികള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. എവിടെനിന്നാണ് ഇത്രയധികം തരാക്കിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, summer-ല്‍ മയില്‍ പീലികള്‍ പൊഴിക്കാന്‍ തുടങ്ങും. ആ സമയത്ത് campus ചുറ്റിയടിച്ചാല്‍ ദിവസവും ധാരാളം പീലികള്‍ കിട്ടുമെന്ന്. Summer സമയത്ത് ഒന്നും കിട്ടിയില്ലെങ്കിലും, കഴിഞ്ഞ കുറച്ചു ദിവസമായി മയില്‍പീലിവേട്ട നടത്തി ഞങ്ങള്‍ കുറേയെണ്ണം സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. ആണ്‍മയിലുകള്‍ക്ക് പെണ്‍മയിലുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയിട്ടാണല്ലോ ഈ ഭംഗിയുള്ള പീലികള്‍. അവയുടെ പുനരുത്പാദനസമയം ഏതാണ്ട് മാര്‍ച്ചു മുതല്‍ ജൂലൈ വരെയാണ്. അതിനുശേഷം കുറച്ചുകാലത്തേക്ക് അവയുടെ അണ്ഡോല്‍പാദനം നിലക്കും. ഈ സമയത്ത് പെണ്ണുങ്ങളെ ആകര്‍ഷിച്ചിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നുവരുമ്പോളാണ് ഇവര്‍ പീലികള്‍ പൊഴിക്കുന്നത്. അടുത്ത അണ്ഡോല്‍പാദനസമയമാകുമ്പോഴേക്കും നല്ല പുതിയ ഭംഗിയുള്ള പീലികള്‍ ഉണ്ടാകും എന്നൊരു ഗുണം കൂടിയുണ്ട് ഈ പൊഴിക്കലിന്.

5 Comments:
Beautiful, Can I take these photos? -S-
sunil,
you can surely take these photos :)
jayan.
man, post more photos from hindi heart land (swades)
ഇതെന്തത്ഭുതം!
ഓണസമ്മാനമായി എറ്റിസലാത് ബ്ലോഗർ ഫോട്ടോസ് തുറന്നു തന്നോ?
ചിത്രങ്ങൾ അതിമനോഹരം!
40-aam vayassilum bagile rahasya pocketinullil mayilppeeli olichu vekkanenu enne eppazhum kaliyaakkana aalukalundu.pettu perukuaayirikkum ,lle. ee photos kaanumbo anganem oru poothi.nandi.
Post a Comment
<< Home