My Photo
Name:
Location: Chennai, Tamil Nadu, India

Thursday, September 15, 2005

ഓണവാര്‍ത്തകള്‍

എല്ലാവര്‍ക്കും ഓണാശംസകള്‍

അലഹബാദിലാണെങ്കിലും ഞങ്ങല്‍ ഇത്തവണ ഭംഗിയായിട്ടുതന്നെ ഓണം ആഘോഷിക്കുന്നുണ്ട്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ ദില്ലിയില്‍ പോയിരുന്നു. പപ്പടം, കായവറുത്തത്‌ (വട്ടത്തിലും, നാലാക്കിയും വറുത്ത രണ്ടുതരവും), ശര്‍ക്കരഉപ്പേരി, വെളിച്ചെണ്ണ, കായ എന്നിവ വാങ്ങിക്കൊണ്ടു വന്നിരുന്നു. ഇന്നലെത്തേക്കുതന്നെ കായമുഴുവന്‍ പഴുത്തിരുന്നു. അതുകൊണ്ട്‌ ഉത്രാടപ്രാതലും, തിരുവോണപ്രാതലും എല്ലാക്കൊല്ലത്തേയും പോലെ പഴം നുറുക്കുതന്നെ ആയിരുന്നു. ഇന്ന് ഇനി സദ്യ ഒരുക്കുന്നത്‌ രാത്രിയാണ്‌. ഞങ്ങള്‍ക്ക്‌ ഒറ്റക്ക്‌ ആഘോഷിക്കാനാണെങ്കില്‍ ഉച്ചക്കായാലും സാധിക്കും, പക്ഷേ ഞങ്ങളുടെ ആഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഈയിടെയായി അലഹബാദിലെത്തിയ മറ്റൊരു മലയാളി കുടുംബം കൂടിയുണ്ട്‌. അവര്‍ക്ക്‌ ജോലിയുള്ളതുകൊണ്ട്‌ സദ്യ രാത്രിയിലേക്കു മാറ്റി. രാത്രി വിസ്തരിച്ചു തന്നെയാണ്‌ പുറപ്പാട്‌; കാളന്‍, അവിയല്‍, എരിശ്ശേരി, സാമ്പാര്‍, പായസം എന്നീ സ്പെഷ്യല്‍ കൂടാതെ, ചോറ്‌, തോരന്‍, പപ്പടം, വട്ടത്തിലും, നാലാക്കിയും നുരുക്കി വറുത്ത കായ ഉപ്പേരി, ശര്‍ക്കരഉപ്പേരി, ആയിരംകറി (ഇഞ്ചിത്തൈര്‌) എന്നിവയും സദ്യവട്ടങ്ങളില്‍ പെടും. ഓണദിവസംതന്നെ പറയാം എന്നുകരുതിവച്ച മറ്റൊരു വിശേഷം കൂടിയുണ്ട്‌. എന്റെ ഉത്തരേന്ത്യന്‍വാസം ഈ തിങ്കളാഴ്ച അവസാനിക്കുന്നു. മദിരാശി IIT-യില്‍ വാദ്ധ്യാരായി ജോലികിട്ടി. ഞങ്ങള്‍ 19-ാ‍ം തിയതി അലഹബാദ്‌ വിടും. 26-ാ‍ം തിയതി അവിടെ ചേരും. അങ്ങിനെ ഇത്തവണത്തെ ഓണം നാട്ടില്‍നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം അകലെയാണെങ്കിലും, ആഘോഷിക്കാനും സന്തോഷിക്കാനും വകയുള്ള ഒന്നായി മാറിയിരിക്കുകയാണ്‌.

5 Comments:

Blogger കെവിൻ & സിജി said...

അലഹാബാദിലൊക്കെ ഓണം എങ്ങിനെ?

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും

11:45 AM  
Blogger Kalesh Kumar said...

ജയനും കുടുംബത്തിനും ഓണാശംസകൾ!
മദ്രാസ് iit ലെ വാദ്ധ്യാർ പണി കിട്ടിയതിൽ അഭിനന്ദനങ്ങൾ!ഇനി ചെന്നൈ വിശേഷങ്ങളാകട്ടേ!

12:06 PM  
Blogger aneel kumar said...

ഓണാശംസകൾ!
അഭിനന്ദനങ്ങൾ!

7:24 PM  
Blogger Jayan said...

ഓണാശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. മദ്രാസിലെത്തി പൂര്‍വ്വാധികം ശക്തിയോടുകൂടി ബ്ലോഗാം.........

3:34 PM  
Blogger പാപ്പാന്‍‌/mahout said...

മദിരാശിയിൽ ജോലി കിട്ടിയതിൽ അഭിനന്ദനങ്ങൾ! ഇനി ഈ ഉത്തരേന്ത്യൻ വർണ്ണനകൾ ഞങ്ങൾക്കു നഷ്ടമാകുകയാണെൻകിലും...

8:10 AM  

Post a Comment

<< Home