My Photo
Name:
Location: Chennai, Tamil Nadu, India

Monday, July 24, 2006

വീണ്ടും ഒരു തുടക്കം.

ഇന്നു രാവിലെ, office-ല്‍ ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു phone വന്നു. മലയാളം Bloggers-ലെ ഏറ്റവും active ആയിട്ടുള്ള members-ല്‍ ഒരാളായ വിശ്വപ്രഭയുടേതായിരുന്നു ആ call. എന്തുകൊണ്ടാണ്‌ Blogging നിര്‍ത്തിയത്‌, വിശേഷങ്ങളെന്തൊക്കെ, ഉടന്‍ തന്നെ Blogging വീണ്ടും തുടങ്ങില്ലേ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ വളരെ സന്തോഷം തോന്നി. IIT-യില്‍ join ചെയ്തതിനുശേഷം ഞാന്‍ ഇതുവരെ ഒന്നും എഴുതിയിരുന്നില്ല. തിരക്കുമാത്രമല്ല കാരണം, മടികൂടിയാണ്‌. എന്തായാലും, ഈ phone വിളികഴിഞ്ഞതോടുകൂടി, blogging വീണ്ടും ഒന്നു ഉഷാറാക്കാന്‍ തീരുമാനിച്ചു.

ആദ്യം തന്നെ ചുരുക്കത്തില്‍ ഒരു updation: ഞാന്‍ സെപ്തംബര്‍ 26-ാ‍ം തിയതി IIT-യില്‍ join ചെയ്തു. താമസം IIT quarters-ല്‍. ഡിസംബര്‍ അവസാനം വരെ teaching ഒന്നും ഉണ്ടായിരുന്നില്ല. Jan-May semester-ല്‍ രണ്ടു course പഠിപ്പിച്ചു. May 8-ാ‍ം തിയതിമുതല്‍ July 21-ാ‍ം തിയതി വരെ vacation ആയിരുന്നു. April 26-ാ‍ം തിയതി ഉച്ചതിരിഞ്ഞ്‌ 4:21pm-ന്‌ എന്റെ വാമഭാഗം (ഭാര്യ) ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. പ്രസവം normal ആയിരുന്നു. തള്ളയും കുട്ടിയും സുഖമായി ഇരിക്കുന്നു. അവര്‍ ഇപ്പോഴും നാട്ടില്‍ തന്നെയാണ്‌. ഓണം കഴിഞ്ഞ്‌ ചെന്നൈയില്‍ എത്തും. നിവേദ്‌ എന്നാണ്‌ ഞങ്ങള്‍ മകന്‌ പേരിട്ടിരിക്കുന്നത്‌, കുഞ്ചു എന്ന് വീട്ടില്‍ വിളിക്കും. മഹന്റെ photos കാണാന്‍ മോഹമുള്ളവര്‍ http://mat.iitm.ac.in/~jayan/album/ എന്ന link visit ചെയ്യുക. തല്‍ക്കാലം ഇത്രമാത്രം. കൂടുതല്‍ വിവരങ്ങളുമായി ഞാന്‍ വീണ്ടുമെത്തും

5 Comments:

Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

വീണ്ടും വരുന്നതില്‍ സ്വാഗതം. തിരക്കുകളെല്ലം കഴിഞ്ഞില്ലേ. ഒരിക്കല്‍ കൂടി സ്വാഗതം.

3:43 PM  
Blogger Sreejith K. said...

നിവേദിന്റെ ഫോട്ടോസ് ഇവിടേയും ഇട്ടു കൂടേ?

ഓ.ടോ: ഈ ബ്ലോഗിന്റെ പേര്‍ മലയാളത്തില്‍ ആക്കാത്തതെന്തേ?

4:50 PM  
Blogger evuraan said...

ജയാ,

സന്തോഷമുണ്ടു. ഒരു വര്‍ഷത്തോളം ഞാന്‍ ഒരു ചോദ്യം കൊണ്ടു നടന്നിരുന്നു.

സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരേ സന്തോഷം...

5:57 PM  
Blogger Jayan said...

This comment has been removed by a blog administrator.

9:11 AM  
Blogger Jayan said...

Sorry ഏവൂരാന്‍... ആ ചോദ്യം എന്താണെന്നു മനസ്സിലായില്ല! അങ്ങ് ചെയ്തിരിക്കുന്ന ലിങ്ക്, 2006 ജൂലൈ 13-)0 തിയതിയിലേക്കാണ് ചൂണ്ടുന്നത്. അങ്ങയുടെ ലെബനണ്‍ യാത്രാവിവരണം വായിച്ചു. ഭയാനകം എന്നേ പറയാനുള്ളൂ.

ശ്രീജിത്ത്,
നിവേദിന്റെ ചില ചിത്രങ്ങള്‍ ഞാന്‍ ഉടന്‍ തന്നെ ഇവിടെ ചേര്‍ക്കാം. ബ്ലോഗിന്റെ പേര്‍ മലയാ‍ളത്തിലാക്കാത്തത്, ഇത് തുടങ്ങിയപ്പോള്‍ ഒരു ആംഗലേയ ബ്ലോഗായിരുന്നതുകൊണ്ടാണ്. അങ്ങനെ കിടക്കട്ടേന്നേ...

9:15 AM  

Post a Comment

<< Home